താനൂർ കടലിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
പൊന്നാനി:താനൂർ കടലിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.താനൂർ തൂവൽ തീരത്ത് നിന്ന് നാല് നോട്ടിക്കൽ മൈൽ കടലിലാണ് അജ്ഞാത മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്.മത്സ്യ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് താനൂർ ഹാർബറിൽ നിന്നും ഫിഷറീസ് റസ്ക്യൂ ബോട്ട് സ്ഥലത്തെത്തുകയും മൃതദേഹം കരക്കെത്തിക്കുകയുമായിരുന്നു.കരക്ക് എത്തിച്ച മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.