കൊലപാതകശ്രമക്കേസ്സിലെ പ്രതികളെ വടക്കേക്കാട് പോലീസ് പിടികൂടി

കൊലപാതകശ്രമക്കേസ്സിലെ പ്രതികളെ വടക്കേക്കാട് പോലീസ് പിടികൂടി
വടക്കേക്കാട്: മാസങ്ങളമായി ഒളിവിൽ കഴിയുകയായിരുന്ന കൊലപാതക ശ്രമക്കേസ്സിലെ പ്രതികളെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
 ഗുരുവായൂരിൽ നിന്നും വെളിയംകോട്ടേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന മുഹമ്മദ് ഫായിസിനെ മന്ദലാംകുന്നിന് സമീപം വച്ചാണ് 2023 ഓഗസ്റ്റ് 17 ന് പുലർച്ചെ ഒരു സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം അക്രമികൾ കേരളത്തിന് പുറത്ത് ഒളിവിൽ ആയിരുന്നു. വടക്കേക്കാട് സർക്കിൾ ഇൻസ്പെക്ടർ ബിനു. ആർ ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെളിയം കോട് സ്വദേശി കളായ വടക്കേപ്പുറത്ത് വീട്ടിൽ ബീരാൻ കുഞ്ഞ് മകൻ ഷഹീർ ( 28 ) നെ എറണാകുളത്തു നിന്നും കല്ലം വളപ്പിൽ വീട്ടിൽ സാദിഖ് മകൻ റാംബോ എന്ന റാഷിദ് (29), തണ്ണിത്തുറക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ നിസ്സാമുദ്ദീൻ എന്ന നിഷാദ് (33) എന്നിവരെ കോയമ്പത്തൂരിൽ നിന്നും മേത്തനാട്ട് വീട്ടിൽ അഷറഫ് മകൻ അഫ്സൽ എന്ന അൻസാർ (38) നെ മലപ്പുറത്തു നിന്നും അറസ്റ്റു ചെയ്തു. ഈ പ്രതികൾ മുൻപും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയതിന് മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാർഡ് ചെയ്തു. മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ വടക്കേക്കാട് സർക്കിൾ ഇൻസ്പെക്ടർ ബിനു ആർ ൻ്റെ നേതൃത്വത്തിലള്ള പ്രത്യേക സംഘം ആണ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് എസ് ഐ മാരായ ശിവശങ്കരൻ, സാബു, സുധാകരൻ, സി പി ഒ മാരായ ആഷിഷ് , നിബു നെപ്പോളിയൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post