ശശി തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി മത്സരിക്കും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ശശി തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി മത്സരിക്കും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച അഡ്വ.ഷൈന്‍ലാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി മത്സരിക്കും. ഷൈന്‍ലാല്‍ തിരുവനന്തപുരത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുവാക്കളെ പാര്‍ട്ടി പരിഗണിച്ചില്ല. ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്നും നാമ നിര്‍ദേശ പത്രിക പിന്‍വലിക്കില്ലെന്നും ഷൈന്‍ ലാല്‍ പറഞ്ഞു.

ഇന്നലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍ പ്രാഥമികാംഗത്വം രാജിവെച്ചത്. ഷൈന്‍ ലാലിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാലിമാറിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയില്‍ അഖിലേന്ത്യാ സെക്രട്ടറിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു പാര്‍ട്ടി നടപടി.
Previous Post Next Post