കരുവന്നൂര്‍ കേസ്: പി കെ ബിജുവിനും ഷാജനും ഇ ഡി നോട്ടീസ്
കൊച്ചി | കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം പി. പി കെ ബിജുവിന് ഇ ഡി നോട്ടീസ്. ബിജു മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സി പി എം തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ പി കെ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷാജന് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.