ഏക സിവില്‍ കോഡ് ആര്‍ എസ് എസ് അജണ്ട; കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ഇരട്ടത്താപ്പ്: മുഖ്യമന്ത്രി
കൊച്ചി | ഏക സിവില്‍ കോഡ് ആര്‍ എസ് എസ് അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലത്ത് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസ്സിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ്. ഇ ഡിക്ക് കേരളത്തിലേക്കു വരാനുള്ള സഹായം ചെയ്തത് കോണ്‍ഗ്രസ്സാണ്. തെറ്റു പറ്റിയെന്ന് കോണ്‍ഗ്രസ്സ് സമ്മതിക്കണം.