എടപ്പാളിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു
എടപ്പാള്‍ : ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു.വളാഞ്ചേരി കാവുംപുറം സ്വദേശി റോഷന്‍ (26) നാണ് പരുക്കേറ്റത്.റോഷനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് 12.45-ന് സംസ്ഥാന പാതയിലെ അണ്ണക്കമ്പാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.