ശൈലജക്കെതിരായ പ്രചാരണം ഷാഫിയുടെ അറിവോടെ; ആരോപണം ആവര്‍ത്തിച്ച് സി പി എം

ശൈലജക്കെതിരായ പ്രചാരണം ഷാഫിയുടെ അറിവോടെ; ആരോപണം ആവര്‍ത്തിച്ച് സി പി എം
തിരുവനന്തപുരം | വടകരയില്‍ ഇടത് സാരഥി കെ കെ ശൈലജക്കെതിരായ പ്രചാരണം യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം ആവര്‍ത്തിച്ച് സി പി എം.

മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് യു ഡി എഫ് ശ്രമിച്ചു. ശൈലജയെ മുസ്‌ലിം വിരുദ്ധയായി ചിത്രീകരിച്ചു.

ഇടതുപക്ഷവുമായി മുസ്‌ലിം സമുദായം അടുക്കുന്നത് തടയാനാണ് ഇത്തരം പ്രചാരണം. വടകരയില്‍ എല്‍ ഡി എഫ് വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് പ്രചാരണം ഇപ്പോഴും തുടരുന്നതെന്നും സി പി എം കുറ്റപ്പെടുത്തി.
Previous Post Next Post