തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു
പാലക്കാട്|പാലക്കാട് ശ്രീകൃഷ്ണപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാം (55)നാണ് സൂര്യാഘാതമേറ്റത്.
വലമ്പിലിമംഗലം മുപ്പാതാം നമ്പര്‍ ബൂത്തില്‍ വീടുകയറിയുളള പ്രചാരണത്തിനിടെയാണ് മുതുകിലും നെഞ്ചിലും സൂര്യാഘാതമേറ്റത്. തുടര്‍ന്ന് തോമസിനെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യാഘാതമേറ്റതിന്റെ പാടുകള്‍ മാറാത്തതിനാല്‍ തോമസ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. തോമസ് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ്.