പാറന്നൂർ സെൻ്റ് ജോസഫ്സ് പള്ളിയിലെ തിരുനാളിന് കൊടിയേറി

പാറന്നൂർ സെൻ്റ് ജോസഫ്സ് പള്ളിയിലെ തിരുനാളിന് കൊടിയേറി

പാറന്നൂർ. സെൻ്റ് ജോസഫ്സ് പള്ളിയിലെ തിരുനാളിന് വികാരി ഫാ.മനോജ് താണിക്കൽ കൊടിയേറ്റി. 6, 7 തിയതികളിലാണ് തിരുനാൾ .ദിവസവും വൈകിട്ട് 5.30ന് കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. 6 ന് രാവിലെ 6.30 ന് കുർബാന, ലദീഞ്ഞ്, നൊവേന, അമ്പ്, വള എഴുന്നള്ളിക്കൽ എന്നിവ നടക്കും.വൈകിട്ട് 5ന് ചിറനെല്ലൂരിൽ നിന്ന് പ്രദക്ഷിണം. രാത്രി 7 ന് പ്രദക്ഷിണം സമാപനം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചു വെയ്ക്കൽ എന്നിവ ഉണ്ടാകും.രാത്രി 11ന് അമ്പ് ,വള എഴുന്നള്ളിപ്പ് സമാപനം.തുടർന്ന് സംയുക്ത ബാൻ്റ് വാദ്യവും ഫാൻസി വെടിക്കെട്ടും ഉണ്ടായിരിക്കും. 7 ന് രാവിലെ 6.30 ന് കുർബാന, 10 ന് പാട്ടുകുർബാനയ്ക്ക് ഫാ.ജോഷി കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിക്കും.ഫാ.രഞ്ജിത്ത് അത്താണിക്കൽ സന്ദേശം നൽകും.വൈകിട്ട് 4.30ന് കുർബാന, പ്രദക്ഷിണം എന്നിവ നടക്കും. രാത്രി 7 ന് ഗാനമേളയും അരങ്ങേറും.8 ന് രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള കുർബാനയും തിരുകർമങ്ങളും ഉണ്ടാകും.
തിരുനാളിൻ്റെ നടത്തിപ്പിന് വികാരി ഫാ.മനോജ് താണിക്കൽ, ജനറൽ കൺവീനർ പി.വി. റാഫി, കൈക്കാരന്മാരായ എ.ജെ.പ്രിൻസൺ, കെ.ജെ.ലിൻ്റോ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു.
Previous Post Next Post