ചൂട് കടുത്തു തന്നെ; നാല് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത

ചൂട് കടുത്തു തന്നെ; നാല് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത
തിരുവനന്തപുരം | സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. പാലക്കാടിനും തൃശൂരിനും പുറമെ കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലും മുന്നറിയിപ്പുണ്ട്.

പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളില്‍ മെയ് രണ്ട് വരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ പോകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. തൃശൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്ട് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും.

തിരുവനന്തപുരത്ത് മഴ
കൊടും ചൂടിന് ആശ്വാസം പകര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ മഴ ലഭിച്ചു. കാട്ടാക്കട, നെയ്യാറ്റിന്‍കര മേഖലകളില്‍ ശക്തമായ മഴ ലഭിച്ചു.
Previous Post Next Post