മണിപ്പൂരില്‍ സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവം; പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സിബിഐ കുറ്റപത്രം

മണിപ്പൂരില്‍ സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവം; പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സിബിഐ കുറ്റപത്രം
ന്യൂഡല്‍ഹി| മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സിബിഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. സഹായം തേടി ഇരകള്‍ പോലീസ് വാഹനത്തിനടുത്ത് എത്തിയിട്ടും സഹായിച്ചില്ല. വണ്ടിയുടെ താക്കോല്‍ ഇല്ലെന്നായിരുന്നു പോലീസുകാര്‍ മറുപടി നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മണിപ്പൂര്‍ കലാപത്തിനിടെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ മെയ് മാസമാണ് രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ സംഭവമുണ്ടായത്. ഇത് രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. കേസില്‍ 2023 ഒക്ടോബറില്‍ തന്നെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിലാണ് മണിപ്പൂര്‍ പോലീസിനെതിരായ ഗുരുതര പരാമര്‍ശങ്ങള്‍ ഉള്ളത്.
Previous Post Next Post