'ദ ജോയ് ഓഫ് എമുലേഷന്‍'; അന്താരാഷ്ട്ര സൗജന്യ വിതരണ കാമ്പയിന്‍ ആരംഭിച്ചു
ദുബൈ | ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ ‘ദ ജോയ് ഓഫ് എമുലേഷന്‍’ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ അന്താരാഷ്ട്ര സൗജന്യ വിതരണ കാമ്പയിന്‍ ആരംഭിച്ചു. പബ്ലിക് ലൈബ്രറികള്‍ക്കും , സാമൂഹിക-സാംസ്‌കാരിക രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ട 100 വ്യക്തികള്‍ എന്നിവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ഗ്രന്ഥം സമര്‍പ്പിക്കുന്നത്.
പ്രിസം ഗ്ലോബല്‍ കൗണ്‍സിലുമായി സഹകരിച്ച് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സ്റ്റഡി ലിങ്ക് കമ്പനിയുടെ സി ഇ ഒ. റജുലേഷ് വട്ടപ്പറമ്പിലാണ് കാമ്പയിന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ദുബൈ വുമണ്‍സ് അസോസിയേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദ്യ കോപ്പി ഡോ. നാസര്‍ വാണിയമ്പലത്തിന് നല്‍കി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഫളല്‍ തങ്ങള്‍ വാടാനപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബൂ സ്വാലിഹ് സഖാഫി, ഡോ. മുഹമ്മദ് ഖാസിം, ഫ്ളോറ ഹസന്‍ ഹാജി, കരീം വെങ്കിടങ്ങ്, പി വി നവാസ് ഖാന്‍, പ്രിസം ഗ്ലോബല്‍ കൗണ്‍സില്‍ സാരഥികളായ സുഹൈറുദ്ധീന്‍ നൂറാനി, മുജീബ് നൂറാനി, നിസാമുദ്ധീന്‍ നൂറാനി പങ്കെടുത്തു.