ചങ്ങരംകുളത്ത് ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവം അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അറസ്റ്റിൽ

ചങ്ങരംകുളത്ത് ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവം അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അറസ്റ്റിൽ

ചങ്ങരംകുളത്ത് ബൈക്ക് അപകടത്തിൽ കോക്കൂർ സ്വദേശി മരിച്ച സംഭവത്തിൽ അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അറസ്റ്റിൽ.മണ്ണാർക്കാട് നാട്ടുകല്ല് സ്വദേശി 24 വയസുള്ള വിഷ്ണുദാസ് ആണ് അറസ്റ്റിലായത്.വിഷ്ണു ഓടിച്ച ഗുഡ്സ് പാർസൽ വാൻ കോക്കൂർ സ്വദേശിയായ കൊഴിശ്ശംങ്ങാട്ട് ഗോവിന്ദൻകുട്ടി സഞ്ചരിച്ച സ്കൂട്ടറിൽ തട്ടി നിർത്താതെ പോകുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഗോവിന്ദൻകുട്ടിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിൽ പോലീസുകാരായ മനോജ്,സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന പാതയിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകത്തിനിടയാക്കിയ വാഹനം കണ്ടെത്തിയത്.
Previous Post Next Post