സേലത്ത് ബസ് മറിഞ്ഞ് ആറ് മരണം ; മുപ്പതിലേറെ പേര്‍ക്ക് പരുക്ക്

സേലത്ത് ബസ് മറിഞ്ഞ് ആറ് മരണം ; മുപ്പതിലേറെ പേര്‍ക്ക് പരുക്ക് 
ചെന്നൈ | സേലത്ത് വിനോദ സഞ്ചാരികളുമായി പോയ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സേലം ജില്ലയിലെ യേര്‍ക്കാട് ചുരത്തില്‍ ഇന്ന് രാത്രി 7.30 ഓടെയാണ് അപകടം. ചുരത്തിന്റെ പതിനൊന്നാം വളവില്‍ വെച്ച് ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി, മതിലിലിടിച്ച് ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാട് നിന്നും സേലത്തേക്ക് മടങ്ങുകയായിരുന്നു സംഘം. ആറ് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരുടെ കൃത്യമായ വിവരം ലഭ്യമായി വരുന്നതേയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവരെ സേലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
Previous Post Next Post