അധ്വാനത്തിന്റെ മഹത്വം വിളിച്ചോതി ഇന്ന് മെയ് ദിനം

അധ്വാനത്തിന്റെ മഹത്വം വിളിച്ചോതി ഇന്ന് മെയ് ദിനം
അധ്വാനത്തിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശ സംരക്ഷണവും ഓര്‍മപ്പെടുത്തി ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്നീ ആവശ്യങ്ങള്‍ ത്യാഗനിര്‍ഭരമായ പോരാട്ടത്തിലൂടെ നേടിയെടുത്തതിന്റെ ഓര്‍മ ദിനമാണ് മെയ് ഒന്ന്.

തൊഴിലാളി പ്രസ്ഥാനത്തെയും ഹേ മാര്‍ക്കറ്റ് സംഭവത്തെയും ബഹുമാനിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് 1889ല്‍ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിക്കുന്നത്.

വിവിധ രാജ്യങ്ങളിലും തൊഴിലാളി ദിനം ദേശീയ അവധിയാണ്. തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ മഹത്വം, നേട്ടങ്ങള്‍, സംഭാവനകള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടുന്നതിനായി നിരവധി പരിപാടികളും സെമിനാറുകളും മെയ് ദിനത്തില്‍ സംഘടിപ്പിച്ചു വരുന്നു.
Previous Post Next Post