കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയിലേക്ക്
തിരുവനന്തപുരം | മഹിളാ കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയിലേക്ക്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് തങ്കമണി ദിവാകരന്‍ . സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയായ തങ്കമണി മഹിളാ കോണ്‍ഗ്രസ്, ഡിസിസി തുടങ്ങിയ തലങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വ ചുമതല വഹിച്ചിരുന്നു.
സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന് വിമുഖതയുണ്ടെന്നും 27 വയസുമുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടിട്ടുണ്ടെന്നും തങ്കമണി പറഞ്ഞു. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു അതുകൊണ്ടാണ് താന്‍ പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി.കൂടാതെ സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തങ്കമണി പറഞ്ഞു.