വിജിലൻസ് പരിശോധന,മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി

വിജിലൻസ് പരിശോധന,മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി


വിജിലൻസ് പരിശോധന ശക്തമായതോടെ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിൽ കൂട്ട അവധി.ഗതാഗതമന്ത്രിയുടെ മണ്ഡലത്തില്‍ മുടങ്ങിയത് 15 കെഎസ്ആര്‍ടിസി സര്‍വീസുകള്‍.മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ കെഎസ്ആര്‍ടി യിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു.ബദൽ സംവിധാനം ഒരുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ മണ്ഡലമാണ് പത്തനാപുരം.മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധനകള്‍ നടന്നത്.കെ.എസ്.ആർ.ടി.സി പത്തനാപുരം ഡിപ്പോയില്‍ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.സ്‌ക്വാഡിന്റെ പരിശോധനയുണ്ടെന്ന് മനസ്സിലാക്കിയ മറ്റ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി.
Previous Post Next Post