കണ്ണില്ലാ ക്രൂരത:ഗസ്സാ യുദ്ധം ഏഴാം മാസത്തിലേക്ക്

കണ്ണില്ലാ ക്രൂരത:ഗസ്സാ യുദ്ധം ഏഴാം മാസത്തിലേക്ക്
ഗസ്സാ സിറ്റി | യുദ്ധം ഏഴാം മാസത്തിലേക്കു കടക്കുമ്പോള്‍ മേഖയിലൊന്നാകെ ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്‌റാഈല്‍. 75 ശതമാനം ജനങ്ങളും പലായനം ചെയ്ത ഗസ്സയിലെങ്ങും മുഴുപ്പട്ടിണിയാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നടിഞ്ഞ അവിടേക്ക് സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യു എന്‍ ഏജന്‍സികളെ ഇസ്‌റാഈല്‍ സൈന്യം തടയുന്നതും ആക്രമിക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. വടക്കന്‍ ഗസ്സയിലേക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സിയെ (യു എന്‍ ആര്‍ ഡബ്ല്യു എ) തടയുന്നത് ഇസ്‌റാഈല്‍ തുടരുകയാണെന്ന് എയ്ഡ് ഏജന്‍സി അറിയിച്ചു. ആസന്നമായ ക്ഷാമം നേരിടുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ക്കായി ഭക്ഷണം എത്തിക്കുന്ന ചാരിറ്റി ജീവനക്കാരെ സൈന്യം മനഃപൂര്‍വം ലക്ഷ്യം വെക്കുകയാണെന്നാണ് റിപോര്‍ട്ട്.

അതിനിടെ, ഇസ്‌റാഈലിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന കരട് പ്രമേയം യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നാളെ പരിഗണിക്കും. ഫലസ്തീന്‍ പ്രദേശത്തെ അധിനിവേശം ഇസ്‌റാഈല്‍ അവസാനിപ്പിക്കണമെന്നും ഗസ്സാ മുനമ്പിലെ ‘നിയമവിരുദ്ധ ഉപരോധം’ ഉടന്‍ പിന്‍വലിക്കണമെന്നും എട്ട് പേജുള്ള കരടില്‍ ആവശ്യപ്പെടുന്നു. അതേസമയം, യുദ്ധത്തിന്റെ തുടക്കം മുതല്‍, ഗസ്സ, വെസ്റ്റ് ബാങ്ക്, ഇസ്‌റാഈല്‍, ലബനാന്‍ എന്നിവിടങ്ങളില്‍ 736 മരണങ്ങള്‍ക്കും 1,014 പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ 906 ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.

ഗസ്സയിലെ 36 ആശുപത്രികളില്‍ പത്ത് എണ്ണം മാത്രമേ ഇപ്പോള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുള്ളൂ. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ശാശ്വത സമാധാനത്തിനും ആവശ്യപ്പെടുന്നതായും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇസ്‌റാഈല്‍ സൈന്യത്തിന്റെ രണ്ടാഴ്ചത്തെ റെയ്ഡില്‍ അല്‍-ശിഫ ആശുപത്രിയിലുണ്ടായ നാശം ലോകാരോഗ്യസംഘടനയെ ഞെട്ടിച്ചു. 750 കിടക്കകളും 26 ഓപറേഷന്‍ മുറികളും 32 െഎ സി യുവുകളും ഡയാലിസിസ് ഡിപാര്‍ട്ട്‌മെന്റും സെന്‍ട്രല്‍ ലബോറട്ടറിയുമുള്ള ഗസ്സാ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയും പ്രധാന റഫറല്‍ കേന്ദ്രവുമായിരുന്നു അല്‍-ശിഫ. തകര്‍ന്നടിഞ്ഞ് നാമാവശേഷമായ ആശുപത്രി കണ്ട് പരിഭ്രാന്തനായെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളെ യുദ്ധക്കളമായി ഉപയോഗിക്കരുതെന്ന് ടെഡ്രോസ് ആവര്‍ത്തിച്ചു.

സഹായ പ്രവര്‍ത്തകരുടെ അതിദാരുണ കൊലപാതകം ഗസ്സയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തത്തെ എടുത്തുകാണിക്കുന്നതായി ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു. മാനുഷിക വാഹനങ്ങള്‍ക്ക് സുരക്ഷിതമായി നീങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കുംവിധം സംഘര്‍ഷം ഇല്ലാതാക്കാനുള്ള ഫലപ്രദവും സുതാര്യവുമായ സംവിധാനം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌റാഈലിന്റെ ‘ആശുപത്രികള്‍ക്കെതിരായ യുദ്ധം’ ചൂണ്ടിക്കാട്ടി അമേരിക്കന്‍ കമ്പനിയായ പലന്തിറുമായുള്ള ബിസിനസ്സ് ഇടപാടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ബ്രിട്ടീഷ് ആരോഗ്യ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ലണ്ടനിലെ എന്‍ എച്ച് എസ് ഇംഗ്ലണ്ട് ആസ്ഥാനത്തേക്കുള്ള പ്രവേശനം തടഞ്ഞു.

നവംബറില്‍ എന്‍ എച്ച് എസ് ഇംഗ്ലണ്ട് 415 ദശലക്ഷം ഡോളറിന്റെ കരാര്‍ പലന്തിറിന് നല്‍കിയിരുന്നു. ഗസ്സയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ വ്യവസ്ഥാപിതമായി നശിപ്പിക്കുന്നതില്‍ പങ്കാളികളായ കമ്പനിയുമായുള്ള കരാറില്‍ പ്രതിഷേധിച്ചാണ് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ എന്‍ എച്ച് എസ് ഇംഗ്ലണ്ടിലേക്കുള്ള പ്രവേശം അടച്ചുപൂട്ടിയത്. ഗസ്സയിലെ ആശുപത്രികളെ റെയ്ഡുകളിലൂടെ ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത് തുടരുന്നതിനിടെയാണിത്.
അതിനിടെ, ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് തകര്‍ക്കുകയും രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും ചെയ്ത വ്യോമാക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (െഎ ആര്‍ ജി സി) ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി.

അതേസമയം, വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വേള്‍ഡ് സെന്‍ട്രല്‍ കിച്ചണില്‍ നിന്നുള്ള സഹായ പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള ആംബുലന്‍സുകള്‍ ഈജിപ്തിലെ ഗസ്സാ അതിര്‍ത്തിയില്‍ എത്തിയതായി എ എഫ് പി റിപോര്‍ട്ട് ചെയ്തു. ഈജിപ്തിലെത്തിയ ശേഷം മൃതദേഹങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്‌കാരത്തിനായി സ്വദേശത്തേക്ക് കൊണ്ടുപോകും.

അതിനിടെ, സെന്‍ട്രല്‍ ഡീര്‍ അല്‍-ബലാഹ് നഗരത്തിലെ വീടിനു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനുസിലെ നസര്‍ ആശുപത്രിക്കു സമീപം ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും 
Previous Post Next Post