ട്രെയിന്‍ യാത്രക്കാരന്‍ ചാലക്കുടി പുഴയില്‍ വീണ് മരിച്ചു

ട്രെയിന്‍ യാത്രക്കാരന്‍ ചാലക്കുടി പുഴയില്‍ വീണ് മരിച്ചു
തൃശൂര്‍ | ട്രെയിന്‍ യാത്രക്കിടെ ചാലക്കുടി പുഴയില്‍ വീണ മധ്യപ്രദേശ് സ്വദേശി മരിച്ചു. രാംകിഷന്‍ ഭാവേദി എന്ന 32കാരനാണ് മരിച്ചത്. രാവിലെ ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍നിന്നു പുഴയിലേക്കു വീഴുകയായിരുന്നു.

രാവിലെ പത്തോടെ പുഴയിലേക്ക് ഒരാള്‍ വീണു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ചാലക്കുടി പുഴയില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഭാവേദിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Previous Post Next Post