''പ്രകൃതി സംരക്ഷണ സംഘം" ഗ്രീൻ ഫുൾഡേ - പാലക്കാട് ജില്ലാതല ദിനാചരണ ഉദ്ഘാടനം നടന്നു

''പ്രകൃതി സംരക്ഷണ സംഘം" ഗ്രീൻ ഫുൾഡേ - പാലക്കാട് ജില്ലാതല ദിനാചരണ ഉദ്ഘാടനം നടന്നു
ചാലിശ്ശേരി :പ്രകൃതിസംരക്ഷണത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി സംസ്ഥാന വ്യാപകമായി നടത്തിവന്നിരുന്ന ഗ്രീൻ ഫുൾഡേ -ഒരു മരം നടാം,നാളെയുടെ നന്മയ്ക്കായ് എന്ന സന്ദേശവുമായി 14 ജില്ലകളിലും നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ തല ഉദ്ഘാടനം ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് സംഘടിപ്പിച്ചു.സബ്ബ് ഇൻസ്പെക്ടർ വി.ആർ.റനീഷ് മരം നട്ടുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രകൃതിസംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി. ഗ്രീൻ ഫുൾഡേ ബ്രോഷർ കൈമാറി. എസ്.ഐ.കെ.അരവിന്ദാക്ഷൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ശശി നാരായണൻ,സിവിൽ പോലീസ് ഓഫീസർ പി.സി.ജനാർദ്ധനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഗോളതാപനത്തിന്റെ തീവ്രത വർദ്ധിച്ചുവരുന്ന സമകാലിക കാലഘട്ടത്തിൽ പ്രകൃതിക്കും,മനുഷ്യനും, ജീവജാലങ്ങൾക്കും സാന്ത്വനമായി തണലേകുന്ന പ്രകൃതി സംരക്ഷണ സംഘത്തിന്റെ സംസ്ഥാനതലത്തിലുള്ള പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും, ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സബ്ബ് ഇൻസ്പെക്ടർ വി.ആർ.റനീഷ് പറഞ്ഞു.
Previous Post Next Post