നാഷണൽ എഡ്യൂക്കേഷൻ പോളിസി ഏകദിന ശില്പശാല സംഘടിപ്പിച്ചു

നാഷണൽ എഡ്യൂക്കേഷൻ പോളിസി ഏകദിന ശില്പശാല സംഘടിപ്പിച്ചു
 

വളയംകുളം:നാഷണൽ എഡ്യൂക്കേഷൻ പോളിസി ഏകദിന ശില്പശാല സംഘടിപ്പിച്ചു.

രാജ്യത്തൊട്ടാകെ വരുന്ന വിദ്യാഭ്യാസ വർഷം മുതൽ നടപ്പാക്കാൻ പോകുന്ന നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായ നാലുവർഷ ഡിഗ്രി കോഴ്സിന്‍റെ പ്രവർത്തനം സംബന്ധിച്ച് ഏകദിന ശില്പശാല വലയംകുളം അസഭാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ചു.കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അക്കാഡമിക് കമ്മിറ്റി കൺവീനർ ഡോക്ടർ. കെ പി വിനോദ് കുമാർ ശില്പശാലക്കു നേതൃത്വം നൽകി.കോളേജ് കമ്മിറ്റി പ്രേസിഡന്റ് പി പിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു 

പ്രിൻസിപ്പൽ പ്രൊഫ. എം എൻ മുഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി ഉപഹാര സമർപ്പണം നടത്തി കുഞ്ഞുമുഹമ്മദ് പന്താവൂർ പി ഇ അബ്ദുസ്സലാം ഫാറൂഖി കെ യു പ്രവീൺ 
കെ സുഷമ ഇ എം സാഫിറ എന്നിവർ പ്രസംഗിച്ചു
Previous Post Next Post