എനർജിയം സോളാർ സെമിനാർ സംഘടിപ്പിച്ചു

എനർജിയം സോളാർ സെമിനാർ സംഘടിപ്പിച്ചു
എടപ്പാൾ:കേരളത്തിലെ പ്രമുഖ സോളാർ ഇൻസ്റ്റാളേഷൻ കമ്പനിയായ എടപ്പാൾ സിസ്ഗ്രീൻ എഞ്ചിനിയേർസ് പ്രൈവറ്റ് ലിമിറ്റഡ് , മലപ്പുറം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്മാർക്കായി കേന്ദ്ര സർക്കാരിന്റെ പുരപ്പുര സോളാർ പദ്ധതിയായ മുഫ്തി ബിജലി യോജനയെ കുറിച്ചുള്ള സെമിനാർ എനർജിയം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു . നെല്ലിശ്ശേരി ഹാളിൽ നടന്ന പ്രസ്തുത പരിപാടിയിൽ സിസ് ഗ്രീൻ അഡ്വൈസറി ബോർഡ് മെമ്പർ കഴുങ്കിൽ മജീദ് അധ്യക്ഷനായിരുന്നു . 

കെ ജി പി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇസ്മയിൽ മാസ്റ്റർ സെമിനാർ ഉൽഘാടനം ചെയ്തു 

സിസ് ഗ്രീൻ സി ഇ ഒ ഫസൽ റഹ്മാൻ പി വി സ്വാഗതം പറഞ്ഞു . പ്രമുഖ സോളാർ വിദഗ്ധനും സിസ്ഗ്രീൻ ചീഫ് ടെക്‌നികൽ ഓഫീസറുമായ ഷബീറലി പി എച്ഛ് പദ്ധതിയെ കുറിച്ചും ഊർജ്ജസംരക്ഷണത്തെ കുറിച്ചും ക്ലാസ്സെടുത്തു . സോളാർ പ്ലാന്റിന്റെ മോഡൽ അവതരണവും ഉണ്ടായിരുന്നു . ഭാരിച്ച വൈദ്യുതി ഉപയോഗം മൂലം ബുദ്ധിമുട്ടുന്നവർക്കു ആശ്വാസമാകുന്ന പദ്ധതിയാണ് മുഫ്തി ബിജ്‌ലി യോജന . 3KW ഓൺ ഗ്രിഡ് സോളാർ പ്ലാന്റിന് 78000 രൂപയും 2KW സോളാർ പ്ലാന്റിന് 60000 രൂപയും സബ്‌സിഡി ഈ പദ്ധതി വഴി ലഭിക്കും . പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദു റഹ്മാൻ , കൽപകഞ്ചേരി പ്രസിഡന്റ് ശ്രീമതി വഹീദ , നൗഫൽ സി വി ആശംസകൾ അറിയിച്ചു . ശ്രുതി അനീഷ് നന്ദി പറഞ്ഞു.
Previous Post Next Post