ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍
വെള്ളമുണ്ട | വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ പൂളക്കല്‍ വീട്ടില്‍ പി. ജയന്ത് (36) നെയാണ് പോലീസ് പിടികൂടിയത്.

മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ 2022 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ജാമ്യമെടുത്ത് കോടതി നടപടികള്‍ക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി. താമരശ്ശേരി പരപ്പന്‍ പൊയില്‍ വച്ചാണ് ജയന്തിനെ കസ്റ്റഡിയിലെടുത്തത്.
Previous Post Next Post