ചെത്ത് -മദ്യ വ്യവസായതൊഴിലാളി ധർണ

ചെത്ത് -മദ്യ വ്യവസായതൊഴിലാളി ധർണ

തൃശ്ശൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.എം.എസ്. ചെത്ത്-മദ്യ വ്യവസായത്തൊഴിലാളികൾ തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബി.എം.എസ്. ചെത്ത്‌-മദ്യ വ്യവസായത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.സി. കൃഷ്ണൻ അധ്യക്ഷനായി.

ബി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, എം.ബി. സുധീഷ്, വി.ടി. രാജീവ്, എസ്.വി. പ്രേമദാസ്, എൻ.ബി. രാമകൃഷ്ണൻ, സി.എസ്. സുധീഷ്, ടി.കെ. സുജിത്ത്, വി.പി. മുരളീധരൻ, സി.എം. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post