ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമി മുതുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമി മുതുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു
മുതുവട്ടൂർ : ചാവക്കാട് സിങ്ങേഴ്സ് മ്യൂസിക് അക്കാദമിയുടെ പുതിയ സെന്റർ മുതുവട്ടൂരിൽ പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടയ്ക്ക കൊട്ടി പാടി ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ജ്യോതി ദാസ് ഭദ്രദീപം കൊളുത്തി. കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുട്ടി കൈതമുക്ക്, ബാബു മണത്തല, സൈനുദ്ധീൻ ഇരട്ടപ്പുഴ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അക്കാദമി ജനറൽ സെക്രട്ടറി മനോജ്‌ കളത്തിൽ സ്വാഗത പ്രസംഗം ചെയ്തു, അക്കാദമി ചെയർമാൻ ബഷീർ കുറുപ്പത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായിക ലൈല റസാക്ക്, ഹാരിസ് തിരുവത്ര, നിസാ കരീം, അക്കാദമി സംഗീത അധ്യാപിക സുചിത്ര നമ്പ്യാർ, കെ വി അബ്ദുള്ളകുട്ടി, കബീർ തെരുവത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. കമറുദ്ധീൻ അകലാട് നന്ദി പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് സുബൈർ, ജാഫർ ഉമ്മർ, മനാഫ് മണത്തല തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
Previous Post Next Post