ഇ ഡിയെ കാണിച്ച് വിരട്ടാന്‍ നോക്കേണ്ട; സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല: എം വി ഗോവിന്ദന്‍
കോഴിക്കോട് | ഇഡിയെ കാണിച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുമില്ലെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും എം വി ഗോവിന്ദന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കള്ളത്തരം പ്രചരിപ്പിച്ച് കെജരിവാളിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്യുന്ന ഇഡിക്കും കേന്ദ്ര സര്‍ക്കാരിനും ആരെയാണ് അറസ്റ്റ് ചെയ്യാന്‍ പറ്റാത്തതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.
കരുവന്നൂര്‍ ബേങ്കുമായി സിപിഎമ്മിനെ കൂട്ടിക്കെട്ടാന്‍ മോദി തന്നെ പദ്ധതി തയ്യാറാക്കുകയാണ്. എന്നാല്‍ സിപിഎമ്മിന് ഭയമില്ല. ഗുണ്ടാപ്പിരിവിന് കൂട്ടുനില്‍ക്കുന്നവരല്ലേ ഇഡിയെന്നും ഗോവിന്ദന്‍ ചോദിച്ചു. കേസിന്റെ ഭാഗമാകുമ്പോഴെക്കും അവരില്‍ നിന്ന് ഒന്‍പതിനായിരത്തോളം കോടി ബിജെപി വാങ്ങി. ബിജെപി അതിന്റെ കണക്ക് നല്‍കട്ടെയെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ആരില്‍ നിന്നും രഹസ്യഫണ്ട് വാങ്ങിയിട്ടില്ല. എല്ലാം പരസ്യമാണ്. അത് കൃത്യമായി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുന്നുണ്ടെന്നുംഗോവിന്ദന്‍ പറഞ്ഞു.