വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയിൽ

വീട്ടിൽ നിന്ന് ദുർഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ; അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയിൽ
കണ്ണൂര്‍: കണ്ണൂരിൽ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post