സലീം മുഹമ്മദിന്റെ ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു
എടപ്പാൾ:ആനുകാലികങ്ങളിലും, സമൂഹമാധ്യമങ്ങളിലും മാത്രം എഴുതിയിരുന്ന പ്രവാസിയും പെരുമ്പിലാവ്
ഒറ്റപ്പിലാവ് സ്വദേശിയുമായ സലീം മുഹമ്മദിന്റെ ആദ്യ കവിതാ സമാഹാരം പ്രകാശനം ചെയ്തു.‘നിങ്ങള്‍ എനിക്ക് എന്താണ് തന്നത് എന്ന 51 കവിതകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം മാതാവ് ആയിഷക്കുട്ടി നിര്‍വ്വഹിച്ചു. ഭാര്യ പി.എ. സീന പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.ഷീജ പി നായര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ എഴുത്തുകാരായ, പി.പി. രാമചന്ദ്രന്‍, ഡോ. നീതു സി സുബ്രഹ്‌മണ്യന്‍,സുരേഷ്, സി.സുബ്രഹ്‌മണ്യന്‍, ലൈല റഫീഖ് എന്നിവര്‍ പങ്കെടുത്തു. ഒരു മിഴി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അവതാരിക പ്രശസ്ത കവി റഫീഖ് അഹമ്മദാണ് എഴുതിയിട്ടുള്ളത്.എടപ്പാള്‍ കെ.എം.ഐ ഹാളില്‍ മൊഴിമുറ്റം സാഹിത്യ കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് ചടങ്ങ് സംഘടിപ്പിച്ചത്.പുസ്തകത്തിന്റെ ആദ്യ വില്‍പന സലീം മുഹമ്മദില്‍ നിന്നും ഏറ്റുവാങ്ങി പൊതു പ്രവര്‍ത്തകന്‍ എം.എ. കമറുദീന്‍ നിര്‍വ്വഹിച്ചു.