റോഡ് അടച്ചുപൂട്ടിയത് ധിക്കാരം – മന്ദലാംകുന്ന് സർവ്വ കക്ഷി കൂട്ടായ്മ

റോഡ് അടച്ചുപൂട്ടിയത് ധിക്കാരം – മന്ദലാംകുന്ന് സർവ്വ കക്ഷി കൂട്ടായ്മ
പുന്നയൂർ: ദേശീയപാതയിലെ മന്ദലാംകുന്നിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ ധർണ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പി.ഡബ്ല്യു.ഡി റോഡ് അടച്ചു പൂട്ടിയത് ധിക്കാരമാണെന്ന് സർവ്വകക്ഷി കൂട്ടായ്മ ആരോപിച്ചു.അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടന്നു വരുന്ന സമരങ്ങളുടെ ഭാഗമായാണ് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് ധർണ സംഘടിപ്പിച്ചത്.സമര രംഗത്തുള്ള മുഴുവൻ പേരും ധർണ്ണയിലായിരിക്കുന്ന സമയം ഉപയോഗപ്പെടുത്തിയാണ് റോഡ് അടച്ചുപൂട്ടിയത്. ഇതിനുമുമ്പ് രണ്ട് തവണ അടച്ചുപൂട്ടാൻ ശ്രമിച്ചതും നിർമ്മാണം നടത്തിയതുമെല്ലാം അർദ്ധരാത്രി സമയം ഉപയോഗപെടുത്തിയാണ്. നടക്കാത്ത നിർമ്മാണം നടത്തി എന്നു പറഞ്ഞു ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച ദേശീയപാത അതോറിറ്റി കോടതിയിൽ കൊടുത്ത റിപ്പോർട്ട് സാധൂകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബദൽ യാത്രാ സംവിധാനം ഒരുക്കാതെ നിലവിലെ റോഡുകൾ അടച്ചുപൂട്ടരുതെന്നിരിക്കെ ഇപ്പോൾ ചെയ്തിട്ടുള്ളത് ധിക്കാരമാണ്.ഇതുമൂലം ഇതുവഴി പോകുന്ന ബസുകൾക്ക് തിരിഞ്ഞു പോകാൻ കഴിയാതെ തിരിച്ചുപോകേണ്ട സ്ഥിതിയും വലിയ ഗതാഗത കുരുക്കുമാണ് ഇവിടെ ഉള്ളത്.ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സർവ്വകക്ഷി കൂട്ടായ്മ ഭാരവാഹികളായ പി.കെ ഹസ്സൻ, പി.എ നസീർ, അസീസ് മന്ദലാംകുന്ന്,എ.എം അ ലാവുദ്ദീൻ,വി സലാം,യഹിയ മന്ദലാംകുന്ന്,എം കമാൽ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
Previous Post Next Post