അഡ്വ. നിവേദിതയ്ക്ക് കെട്ടിവെക്കാനുള്ള തുകയുടെ ആദ്യ ഗഡു സംഭാവന ചെയ്ത് അഭിഭാഷക സംഘടനകൾ

അഡ്വ. നിവേദിതയ്ക്ക് കെട്ടിവെക്കാനുള്ള തുകയുടെ ആദ്യ ഗഡു സംഭാവന ചെയ്ത് അഭിഭാഷക സംഘടനകൾ

തിരൂർ : പൊന്നാനി ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുകയുടെ ആദ്യ ഗഡു കൈമാറി തിരൂരിലെ അഭിഭാഷക പരിഷത്തും ലീഗൽ സെല്ലും. തിരൂർ കോടതി സമച്ചയത്തിൽ നടന്ന ചടങ്ങിൽ അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡൻ്റ് വിജയകുമാർ സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന് തുക കൈമാറി. ബുധനാഴ്ച്ച നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അറിയിച്ചു.



തിരൂർ കോടതി സമുച്ചയത്തിൽ സന്ദർശനം നടത്തിയ എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ബാർ അസോസിയേഷൻ ഓഫീസിലും ലൈബ്രറിയിലുമെത്തി വോട്ട് തേടി.



 പൊന്നാനിയുടെ വികസന പ്രശ്നങ്ങൾ ചർച്ചയാക്കിയാണ് എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ്റെ രണ്ടാംഘട്ട പ്രചരണം പുരോഗമിക്കുന്നത്. മുൻ എം.പി പൊന്നാനി മണ്ഡലത്തിൽ ഉപയോഗിച്ചത് വെറും 7 കൂടിയും അതിനു മുൻപ് ഉണ്ടായിരുന്ന എം.പി ഉപയോഗിച്ചത് വെറും 2 കോടിയും മാത്രമാണെന്നും അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ചൂണ്ടികാട്ടി. പൊന്നാനിയുടെ സമഗ്ര വികസനമാണ് എൻഡിഎ മുന്നോട്ട് വയ്ക്കുന്നതെന്നും ജനങ്ങൾ ഇത്തവണ മാറ്റത്തിന് തുടക്കം കുറിക്കുമെന്നും അഡ്വ. നിവേദിത സുബ്രഹ്മണ്യൻ വ്യക്തമാക്കി.



രാവിലെ കോഴിക്കോട് സാമൂതിരി രാജവക തൃക്കണ്ടിയൂർ മഹാ ശിവക്ഷേത്രത്തിൽ നിന്നാണ് സ്ഥാനാർത്ഥി തിരൂർ മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തൃക്കണ്ടിയൂരിൽ വോട്ടർമാരുമാരുടെ വീടുകളിൽ എത്തി സ്ഥാനാർത്ഥി അഡ്വ നിവേദിത സുബ്രഹ്മണ്യൻ വോട്ട് ആദ്യർത്ഥിച്ചു. തിരൂരിലെ പ്രമുഖ വ്യക്തികളുടെ വിടുകളിലും അഡ്വ. നിവേദിത സുബ്രഹ്മണ്യൻ സന്ദർശനം നടത്തി. 

 

 ആദ്യകാല ജനസംഘം നേതാവ അഡ്വ. കെ. കെ രാധാകൃഷ്ണന്റെ വീട്ടിലും മാട്ടായി കുടുംബത്തിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി .

 തിരൂരിലെ പ്രമുഖ ദന്ത ഡോക്ടർ 

ഡോ. ഹസ്സൻ ബാവ , അഡ്വ. ഹരിഹരൻ തുടങ്ങിയവരുടെ വീട്ടിലെത്തിയും വോട്ട് ആഭ്യർത്ഥിച്ചു.



സ്ഥാനാർത്ഥിക്കൊപ്പം ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എം.കെ.ദേവീദാസ്, ബിജെപി തിരൂർ മണ്ഡലം പ്രസിഡൻ്റ് രമാഷാജി, ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാർ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.കെ.ജയശങ്കർ, വയ്യാട്ട് ഭരതൻ, , തിരൂർ നഗരസഭാ കൗൺസിലർ നിർമ്മല കുട്ടിക്കൃഷ്ണൻ, , ഓ ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശി പരാരമ്പത്ത്, ബിജെപി തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി ശശി കറുകയിൽ, ഏരിയ പ്രസിഡൻ്റ് അനിൽദാസ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് (ചൊവ്വ) സ്ഥാനാർത്ഥി താനൂർ നിയോജക മണ്ഡലത്തിലെ പൊൻമുണ്ടം, ചെറിയമുണ്ടം, ഒഴൂർ ഗ്രാമപഞ്ചായത്തുകളിൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും
Previous Post Next Post