പൈതൃകം ഭാഗവതോത്സവം സമാപിച്ചു

പൈതൃകം ഭാഗവതോത്സവം സമാപിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ ഒരാഴ്ചയായി നടന്ന പൈതൃകം ഭാഗവതോത്സവം സമാപിച്ചു. വിവിധമേഖലകളിൽ മികവു തെളിയിച്ചവർക്ക് ആദരം നൽകിയും കലാസംഗമം നടത്തിയുമായിരുന്നു സമാപനം. സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യരെ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. വയലിൻ കലാകാരി ഗംഗാ ശശിധരന് പൈതൃകം കലാപ്രതിഭ പുരസ്‌കാരം നൽകി.

ഭാഗവതോത്സവസമിതി ചെയർമാൻ ഡോ. ഡി.എം. വാസുദേവൻ അധ്യക്ഷനായി. വേണുഗോപാൽ കുത്തമ്പുള്ളി, എൻ. ബാബു, രവി ചങ്കത്ത്, ഡോ. കെ.ബി. പ്രഭാകരൻ, മധു കെ. നായർ, ശ്രീകുമാർ പി. നായർ, മണലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post