കടവല്ലൂര്‍ വടക്കുമുറി മഹല്ലിന്റെ ഗള്‍ഫ് കമ്മിറ്റിയായ കടമ കടവല്ലൂർജനറല്‍ ബോഡി യോഗവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.

കടവല്ലൂര്‍ വടക്കുമുറി മഹല്ലിന്റെ ഗള്‍ഫ് കമ്മിറ്റിയായ കടമ കടവല്ലൂർ
ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
 ദുബായിലെ കാരാമയില്‍ വൈഡ് റേഞ്ച് റെസ്റ്റോറണ്ടില്‍ വെച്ച് നടന്ന ചടങ്ങിൽ
കടമ പ്രസിഡണ്ട് നാലകത്ത് സുധീർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽബോഡി യോഗത്തിന്റെയും ഇഫ്താര്‍ സംഗമത്തിന്റെയും ഉദ്ഘാടനം എം.എം. ജമാല്‍ നിര്‍വ്വഹിച്ചു.

 പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി മുഹമ്മദ് ആസിഫും, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും പലിശ രഹിത നിധി റിപ്പോര്‍ട്ടും വി.എച്ച് നൗഷാദും അവതരിപ്പിച്ചു. 
തുടർന്ന് നടന്ന യോഗത്തിൽ
പുതിയ ഭാരവാഹികളായി എം.വി. അഷ്റഫ് (പ്രസിഡണ്ട് ), മുഹമ്മദ് ആസിഫ് (സെക്രട്ടറി), ജിയാദ് (ട്രഷറർ) എന്നിവരേയും 26 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

 തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും നടത്തി ,
പ്രാർത്ഥനയ്ക്ക് അബ്ദുറഹ്മാൻ ഫൈസി കടവല്ലൂർ നേതൃത്വം നൽകി.
വൈസ് പ്രസിഡൻറ് ഹംസ സ്വാഗതവും
ജോ : സെക്രട്ടറി ഷജീർ അലി നന്ദിയും പറഞ്ഞു.
Previous Post Next Post