സ്‌കാനിങിന് തീയതി നല്‍കാന്‍ വൈകി; മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് ക്രൂര മര്‍ദനം
തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരിക്ക് ക്രൂര മര്‍ദനം. എം ആര്‍ ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൂവാര്‍ സ്വദേശി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടിവള ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ മുഖത്തെ അസ്ഥികള്‍ പൊട്ടിയ ജയകുമാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.