ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; നാല് ട്രെയിനുകള്‍ റദ്ദാക്കി, നാലെണ്ണം ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം | നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ചയിലെ നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എട്ടുമുതല്‍ പത്തുവരെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 22 വരെയും തുടര്‍ന്ന് 23, 24, 28 , 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക.
റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുളം കോട്ടയം പാസഞ്ചര്‍ (06453), കോട്ടയം എറണാകുളം പാസഞ്ചര്‍ (06434), ഷൊര്‍ണൂര്‍ എറണാകുളം ജങ്ഷന് മെമു (06017), എറണാകുളം ജങ്ഷന് ഷൊര്‍ണൂര്‍ മെമു (06018) എന്നിവ വെള്ളിയാഴ്ച റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
ഗുരുവായൂര്‍ ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. ഗുരുവായൂര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക. എറണാകുളം കാരയ്ക്കല്‍ എക്സ്പ്രസ് (16188) ശനിയാഴ്ച പാലക്കാട് നിന്നാകും പുറപ്പെടുക. ഗുരുവായൂര്‍ മധുര എക്സ്പ്രസ് (16328) വെള്ളിയാഴ്ച എറണാകുളത്തുനിന്നാകും പുറപ്പെടുക.