മദ്രസകൾ നൽകുന്നത് രാജ്യ നന്മയുടെ പാഠങ്ങൾ :സയ്യിദ് മുത്തനൂർ തങ്ങൾ
ചങ്ങരംകുളം:ധാർമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ മദ്രസകൾ രാജ്യ നന്മയുടെ എല്ലാ പാഠങ്ങളും നൽകുന്നുവെന്നും ഓരോ മദ്രസകളെയും സാമൂഹിക മുന്നേറ്റത്തിൻ്റെ മാതൃകാ കേന്ദ്രങ്ങളാക്കുന്നതിന് മഹല്ല് നേതൃത്വം പ്രായോഗിക പദ്ധതികളൊരുക്കണമെന്നും സയ്യിദ് ശിഹാബുദ്ദീൻ അഹദൽ മുത്തനൂർ തങ്ങൾ അഭിപ്രായപ്പെട്ടു.ചങ്ങരംകുളം മാട്ടത്ത് പുതിയതായി നിർമ്മിക്കപ്പെട്ട റഹ്മാനിയ്യ സുന്നി മദ്രസയുടെ കെട്ടിടോദ്ഘാടനം നിർവഹിച്ചുക്കുകയായിരുന്നു അദ്ദേഹം. കേരള ഹസൻ ഹാജി അധ്യക്ഷത വഹിച്ചു .സംസ്ഥാന മദ്രസ ക്ഷേമ ബോർഡ് അംഗം കെ സിദ്ദീഖ് മൗലവി അയിലക്കാട്,തെങ്ങിൽ മഹല്ല് ഖത്വീബ് ഹാഫിള് ഹബീബുള്ള ബാഖവി,ഗ്രാമപഞ്ചായത്തംഗം സി പി മുസ്തഫ,അബ്ദുൽബാരി സിദ്ധീഖീ കടുങ്ങപുരം,വാരിയത്ത് മുഹമ്മദലി,പി പി നൗഫൽ സഅദി ,വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, അബ്ദുല്ല മദനി കാവനൂർ,നിസാർ സഖാഫി, എ വി ഹസൻ ഹാജി, എം ഉമർ ബാഖവി,എം വി മാമു ഹാജി, ഹനീഫ സൂറത്ത്, ഒ ഹൈദർ ഹാജി പ്രസംഗിച്ചു