മുപ്പത് നാളുകൾ, മുപ്പത് പുസ്തകങ്ങൾ; യുവപണ്ഡിതന്റെ പുസ്തക രചന ശ്രദ്ധേയമാകുന്നു

മുപ്പത് നാളുകൾ, മുപ്പത് പുസ്തകങ്ങൾ; യുവപണ്ഡിതന്റെ പുസ്തക രചന ശ്രദ്ധേയമാകുന്നു
മാവൂർ | “റമസാൻ 30 നാളുകൾ, 30 പുസ്തകങ്ങൾ’ എന്ന ശീർഷകത്തിൽ മുസ്തഫൽ ഫാളിലി കരീറ്റിപ്പമ്പിന്റെ രചനകൾ ശ്രദ്ധേയമാകുന്നു. അരയങ്കോട് സി എം സെന്റർ ദഅ്‍വയിലെ വാദി സിനായ് പബ്ലിഷിംഗ് വിഭാഗമാണ് രചനകൾ പ്രസിദ്ധീകരിക്കുന്നത്. ഓരോ ദിവസവും വേറിട്ട രചനകളാണ് പുറത്തിറങ്ങുന്നത്.

റമസാനിലെ രചനകൾ ഉൾപ്പെടെ 80ലധികം രചനകൾ ഗ്രന്ഥകാരൻ നിർവഹിച്ചിട്ടുണ്ട്. കൂടുതലും പ്രവാചകരെ കുറിച്ചുള്ളവയാണ്. വസീലയും ഫളീലയും, ശഫാഅത്ത്, ഉത്തമ ഉമ്മത്ത്, ഹബീബോരുടെ ഭോജന ശീലങ്ങൾ, പ്രവാചകർ കഴിച്ച മധുര പലഹാരങ്ങൾ തുടങ്ങിയവ റമസാനിൽ മാത്രം പ്രസിദ്ധീകരിച്ച കൃതികളിൽ
ചിലതാണ്.

രചനകൾ എല്ലാം സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ഗ്രന്ഥകർത്താവ് എന്നതോടൊപ്പം അറിയപ്പെട്ട പ്രഭാഷകൻ കൂടിയാണ് മുസ്തഫൽ ഫാളിലി കരീറ്റിപ്പറമ്പ്. എം സി സി മുഹമ്മദ് ഫൈസി- റംല ദമ്പതികളുടെ മകനാണ്.
Previous Post Next Post