ഡല്‍ഹിയിലും നോയിഡയിലുമായി നാല് സ്‌കൂളുകളില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി | ഡല്‍ഹിയിലും നോയിഡയിലുമായി എട്ട് സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ദ്വാരകയിലെയും വസന്ത് കുഞ്ജിലെയും ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡി പി എസ്) യൂനിറ്റുകള്‍, ഈസ്റ്റ് മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, സന്‍സ്‌ക്രിതി സ്‌കൂള്‍, പുഷ്പ് വിഹാറിലെ ഏമിറ്റി സ്‌കൂള്‍, തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഡി എ വി സ്‌കൂള്‍, നോയിഡയിലെ ഡി പി എസ് തുടങ്ങിയയിടങ്ങളിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ഭീഷണി സന്ദേശം വന്നത്. ഒരേ കേന്ദ്രത്തില്‍ നിന്നാണ് സന്ദേശമെത്തിയത്.