‘പൊന്നു കായ്ക്കുന്ന മരമാണേലും പുരക്ക് മേലെ ചാഞ്ഞാൽ വെട്ടിമാറ്റണം’: ഇ.പിക്കെതിരെ സമൂഹമാധ്യമത്തിൽ പാർട്ടി അംഗങ്ങളുടെ പരസ്യ വിമർശനം

‘പൊന്നു കായ്ക്കുന്ന മരമാണേലും പുരക്ക് മേലെ ചാഞ്ഞാൽ വെട്ടിമാറ്റണം’: ഇ.പിക്കെതിരെ സമൂഹമാധ്യമത്തിൽ പാർട്ടി അംഗങ്ങളുടെ പരസ്യ വിമർശനം

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനർ ഇപി ജയരാജനും കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പാർട്ടി അണികൾക്കിടയിലെ അമർഷം മറനീക്കി പുറത്തേക്ക്.
ജയരാജനെതിരെ സമൂഹമാധ്യമത്തിൽ രാഷ്ട്രീയ എതിരാളികൾക്കൊപ്പം ഇടത് നിരീക്ഷകരും വിമർശനവും പരിഹാസവും പ്രചരിക്കുന്നതിനൊപ്പം പാർട്ടി അംഗങ്ങളുടെ പ്രതിഷേധവും പരസ്യമായി ഉയരുകയാണ്. കളമശേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ യൂണിവേഴ്സിറ്റി കോളനി ബ്രാഞ്ച് അംഗം കെ.എസ് നിഷാദാണ് ഇപിയെ വിമർശിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ശനിയാഴ്ച അർധ രാത്രിയോടെയാണ് സ്വന്തം ഐഡിയിലൂടെ ജയരാജന്റെ ചിത്രം ഉൾപ്പെടുത്തി നിഷാദ് പോസ്റ്റ് ഇട്ടത്. പൊന്നു കായ്ക്കുന്ന മരമാണേലും പുരക്ക് മേലെ ചാഞ്ഞാൽ വെട്ടിമാറ്റണമെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ബി.ജെ പിയുമായി സ്വന്തം കാര്യം ചർച്ച ചെയ്യുന്നവർ പാർട്ടിക്ക് പുറത്ത് നിൽക്കണമെന്നും പോസ്റ്റിലൂടെ നിഷാദ് പറയുന്നു. പാർട്ടി നേതാക്കന്മാർ ക്കെതിരെ പരസ്യപ്രസ്താവനകളോ സമാനമായ കുറിപ്പുകളോ പാർട്ടി അംഗങ്ങൾ നടത്താറില്ല. നടത്തുന്നുവെങ്കിൽ അതിനായി വ്യാജ ഐഡിയാണ് ഉപയോഗിക്കുക. എന്നാൽ വ്യാജൻ വേണ്ട താൻ രേഖപ്പെടുത്തുന്നത് തന്റെ അഭിപ്രായമാണെന്ന് വെട്ടിതുറന്ന് പറഞ്ഞാണ് നിഷാദിന്റെ പോസ്റ്റ്. കളമശ്ശേരിയിലെ ചുമട്ട്തൊഴിലാളി നേതാവ് കൂടിയാണ് നിഷാദ്. പാർട്ടി നേതാക്കൾക്കെതിരെ നാടപടിയെടുത്തതിന് ശേഷമാണ് സാധാരണ ഗതിയിൽ അംഗങ്ങളുടെ പ്രതിഷേധം ഉണ്ടാവാറുള്ളത്. അതിന് വിപരീതമായി നിഷാദ് നടത്തിയ പ്രതികരണം വരും ദിവസങ്ങളിലെ ചൂടേറിയ
ചർച്ചകൾക്കും ഇടയായാക്കും. പാർട്ടി പോളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പോലും പരസ്യമായി വിമർശിച്ചിട്ടുണ്ടെന്നും തന്റെ പ്രതികരണത്തിൽ തെറ്റില്ലെന്നുമാണ് നിഷാദിന്റെ നിലപാട്.
Previous Post Next Post