മദ്രസകളിലെ നവാഗത വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചു

മദ്രസകളിലെ നവാഗത വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചു
എടപ്പാൾ :എടപ്പാൾ ചുങ്കം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അക്ഷരം മധുരമാണ് എന്ന ചടങ്ങിൽ മഹല്ലിന് കീഴിലെ വിവിധ മദ്രസകളിലെ നവാഗത വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചു.മഹല്ലിന് കീഴിലെ എടപ്പാൾ ടൗൺ,അണ്ണക്കമ്പാട്, വെങ്ങിനിക്കര എന്നീ മദ്രസകളിലായി പുതിയ മദ്രസ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന വിദ്യാർത്ഥികൾക്കാണ് തേനിൽ അക്ഷരമധുരം നുകർന്ന് നൽകിയത്. 
 സമസ്ത മുശാവറ അംഗവും മഹല്ല് ഖാളിയുമായ എം വി ഇസ്മയിൽ മുസ്ലിയാർ കുരുന്നുകളുടെ കൈകൾ കൊണ്ട് തേനിൽ അറിവിന്റെ ആദ്യാക്ഷരമായ അലിഫ് കുറിച്ച് ഉദ്ഘാടനം ചെയ്തു. മുഴുവൻ വിദ്യാർത്ഥികൾക്കും ബൊക്കേ സമ്മാനിച്ചു.ഇതോടൊപ്പം നടന്ന മഹല്ല് രക്ഷാകർതൃ സംഗമം മഹല്ല് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുറഹിമാൻ ബാഖവി വെള്ളാളൂർ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് ഇ വി നാസർ അധ്യക്ഷത വഹിച്ചു. സമസ്ത മുദരിബും മോട്ടിവേറ്ററുമായ സി എം അഷറഫ് മുസ്ലിയാർ പുതുപൊന്നാനി 'മാറുന്ന ലോകത്തിന് പ്രതീക്ഷയാണ് നമ്മുടെ മക്കൾ' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. മദ്രസ മാനേജ്മെന്റ് സെക്രട്ടറി സി എം ഷറഫുദ്ദീൻ ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. മഹല്ല് സെക്രട്ടറി പൊറാടത്ത് ഹൈദരലി, സ്വദർ മുഅല്ലിം കെ പി മുസ്തഫ മുസ്ലിയാർ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്,കുഞ്ഞിമുഹമ്മദ് ഹിഷാമി, പാലക്കൽ അക്ബർ എന്നിവർ പ്രസംഗിച്ചു.അണ്ണക്കമ്പാട് അബ്റാർ ജുമാമസ്ജിദ് ഖത്തീബ് നുഹ്മാൻ ദാരിമി കുണ്ടൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മൂന്ന് മദ്രസ ക്ലാസ് മുറികളുടെ ഉദ്ഘാടനം ഇ വി എ നാസർ, പി ഹൈദരലി, സി എം ഷറഫുദ്ദീൻ എന്നിവർ നിർവഹിച്ചു.
Previous Post Next Post