ഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് ഇ പാസ്സ്
ചെന്നൈ | സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ നീലഗിരി, ദിണ്ഡിഗല്‍ ജില്ലകളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഇ പാസ്സ് ഏര്‍പ്പെടുത്തും. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
സീസണ് സമയത്ത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇ പാസ്സ് ഏര്‍പ്പെടുത്തുന്നത്. പാസ്സുകള്‍ക്ക് നിശ്ചിത പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.