കുടിവെള്ള ക്ഷാമം രൂക്ഷം :ആലംകോട് പഞ്ചായത്ത് നോക്കുകുത്തിയാകുന്നെന്ന് യൂത്ത് കോൺഗ്രസ്സ്
ചങ്ങരംകുളം:കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി രംഗത്ത്.കുടിവെള്ളം വിതരണം ചെയ്യാതെ ജനങ്ങളുടെ ദുരിതം ആസ്വദിക്കുകയാണ് പഞ്ചായത്ത് ഭരണസമിതിയെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.ആലംകോട് പഞ്ചായത്തിൽ പല സ്ഥലത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.പലരും ജലക്ഷാമം മൂലം വീട് മാറി താമസിക്കുന്ന അവസ്ഥയിലെത്തി.പഞ്ചായത്ത് ഇനിയും അനാസ്ഥ തുടർന്നാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്തിന് മുന്നിൽ ദാഹജല സമരം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം പ്രസിഡന്റ് സുഹൈർ എവറാംകുന്ന് പറഞ്ഞു.യോഗത്തിൽ സുഹൈർ എറവറാംകുന്ന് അധ്യക്ഷത വഹിച്ചു.ഷെബിൻ ഷാജു,വിദ്യവിനോദ്,അബുതാഹിർ,നസറുദ്ധീൻ,അൻവർ ഞാറകുന്ന് തുടങ്ങിയവർ സംസാരിച്ചു