വൈലത്തൂർ കത്തോലിക്ക പള്ളിയിൽ സംയുക്ത തിരുനാളിന് ഞായറാഴ്ച തുടക്കമാകും

വൈലത്തൂർ കത്തോലിക്ക പള്ളിയിൽ സംയുക്ത തിരുനാളിന് ഞായറാഴ്ച തുടക്കമാകും
പുന്നയൂര്‍ക്കുളം:ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നൽ നല്‍കി വൈലത്തൂര്‍ കത്തോലിക്ക പള്ളിയിലെ സംയുക്ത തിരുന്നാൾ ഏപ്രിൽ 7മുതൽ 10 വരെ തിയ്യതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.തിരുന്നാളിനോടനുബന്ധിച്ച്
ഞായറാഴ്ച വൈകീട്ട് 7ന് ദീപാലങ്കാര സ്വിച്ചോണ്‍ കർമ്മം ഗുരുവായൂര്‍ എ സി പി. സി.സുന്ദരന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് ഫറവോ രാജാവ് എന്ന ഡ്രാമാസ്‌കോപ്പ് നാടകം അരങ്ങേറും.തിങ്കളാഴ്ച രൂപം എഴുന്നെള്ളിച്ച് വെക്കല്‍, കുടുംബ കൂട്ടായ്മകളിലേക്ക് അമ്പ്,വള എഴുന്നെളളിപ്പ് നടക്കും. 
മിഖായേല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇടവക നിര്‍മ്മിച്ചു നല്‍കുന്ന രണ്ട്
സ്നേഹഭവനങ്ങളുടെ താക്കോല്‍ ദാനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍
മാര്‍ ടോണി നീലങ്കാവില്‍ നിര്‍വ്വഹിക്കും.തുടർന്ന് എഴുന്നെള്ളിപ്പ് സമാപനവും, മെഗാ ബാന്‍ഡ് വാദ്യവും ഉണ്ടാകും.തിരുന്നാള്‍ ദിവസമായ ചൊവ്വാഴ്ച കാലത്ത് 6.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും.10 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനക്ക് തൃശൂര്‍ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ഡോളോഴ്‌സ് അസി. വികാരി ഫാ. ഫെബിന്‍ ചിറയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഫാ. ഫെബിന്‍ കുത്തുര്‍ സഹകാര്‍മ്മികനാകും. ഫാ.റോയ് വടക്കന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.തുടർന്ന് ഇടവകകളിലെ കുടുംബങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ആയിരത്തിലധികം ഭക്ഷണ കിറ്റുകള്‍ വിവിധ അഗതി മന്ദിരങ്ങളിലെത്തിക്കും.
വൈകീട്ട് 5 ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് ഫാ. അനില്‍ തലക്കോട്ടൂര്‍ നേതൃത്വം നല്‍കും.7 ന് വര്‍ണ്ണ മഴ,7.15 ഗാനമേള എന്നിവ ഉണ്ടാകും.ബുധനാഴ്ച കാലത്ത് ഇടവകയിലെ മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബാനയും ഒപ്പീസും നടത്തും.വി.ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ കാര്‍മ്മികത്വം വഹിക്കും. പത്രസമ്മേളനത്തിൽ റവ.
ഫാ.വര്‍ഗ്ഗീസ് പാലത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ ബാബു ജോസ് വി,ട്രസ്‌ററി ഡെന്നി തലക്കോട്ടൂര്‍,ജോ.കണ്‍വീനര്‍ ബിജു തോമസ്,ഫിനാന്‍സ് കൺവീനർ നോയൽ ആന്‍ഡ്രൂ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post