വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; ഇന്നലെ രേഖപ്പെടുത്തിയത് വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; ഇന്നലെ രേഖപ്പെടുത്തിയത് വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം
 
വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി വൈദ്യുതി ഉപഭോഗം കുത്തനെ കൂടി. 106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനൽരൂക്ഷമായതോടെ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുത്തനെ വർധിക്കുകയാണ്.

മാർച്ചിൽ വൈദ്യുതി വാങ്ങാൻ ബോർഡ് അധികമായി ചെലവഴിച്ചത് 256 കോടി രൂപയാണ്. ഏപ്രിലിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. മാസങ്ങളായി ബോർഡ് 10 പൈസ ഈടാക്കിക്കൊണ്ടിരിക്കുന്നത് ഈമാസവും തുടരുന്നതോടൊപ്പം റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസകൂടി ഈടാക്കുന്നതോടെയാണ് 19 പൈസ സർച്ചാർജ് നൽകേണ്ടിവരുന്നത്. വൈകുന്നേരം ആറിനും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ബോർഡിന്റെ നിലപാട്. ഉപയോഗം കുറച്ചില്ലെങ്കിൽ നിരക്ക് വർധിക്കുമെന്ന മുന്നറിയിപ്പും ബോർഡ് നൽകുന്നു.
Previous Post Next Post