ബിജെപി മണ്ഡലം കമ്മറ്റി നേതൃയോഗം ചങ്ങരംകുളത്ത് നടന്നു

ബിജെപി മണ്ഡലം കമ്മറ്റി നേതൃയോഗം ചങ്ങരംകുളത്ത് നടന്നു
ചങ്ങരംകുളം:ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി നേതൃയോഗം സംസ്ഥാന സെക്രട്ടറി 
എ നാഗേഷ് ഉദ്ഘാടനം ചെയ്തു.ഇടത് വലത് മുന്നണികളിൽ നിന്ന് മനം മടുത്ത് പാർട്ടി വിട്ട ഇരുപതിലധികം പേർ ബിജെപിയിൽ ചേർന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നരേന്ദ്രമോദി സർക്കാറിന്റെ പത്തുവർഷത്തെ വികസന നേട്ടങ്ങൾ വിലയിരുത്തുന്ന പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിലെ പ്രബുദ്ധരായ ജനത ഇപ്രാവശ്യം എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും എന്നും നിവേദിത സുബ്രഹ്മണ്യൻ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചാൽ കേന്ദ്ര മന്ത്രി ആകുമെന്നും എ നാകേഷ് എൻഡിഎ നേതൃയോഗത്തിൽ പ്രവർത്തകർക്ക് ഉറപ്പു നൽകി.ജനാർദ്ദനൻ പട്ടേരി ശ്രീനി വാരനാട്ട്,അനീഷ് കെ,കെ എസ് ഉദയൻ,സുധാകരൻ വി കെ,എം വിനയകുമാർ,രാകേഷ് പെരുമുടിശ്ശേരി,മണികണ്ഠൻ പന്താവൂർ
എന്നിവർ സംസാരിച്ചു
Previous Post Next Post