അതിർത്തി തർക്കത്തിന്റെ പേരിൽ അക്രമം
കുന്നംകുളം:അതിർത്തി തർക്കത്തിന്റെ പേരിൽ നടന്ന അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.തിരുമിറ്റക്കോട് ഏഴുമങ്ങാട് പുലാത്ത് പറമ്പ് സ്വദേശികളായ റഫീഖ് (42) മകൻ അൻസിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പള്ളിയിൽ പോയി തിരിച്ചു വരുന്ന സമയത്ത് വീട്ടിലേക്കുള്ള വഴിയോരത്ത് നിന്ന് സമീപ വാസികളായ രണ്ട് പേർ അക്രമിച്ചെന്നാണ് പരാതി.റഫീക്കിന്റെ വീട്ടിലേക്ക് പോകുന്ന വഴി ഇവരുടെതാണെന്ന് പറഞ്ഞാണ് അക്രമം.ഇവിടെ കാലങ്ങളായി വഴി തർക്കം അവിടെ നിലനിൽക്കുന്നുണ്ട്.അക്രമത്തിനിടൽ നിലത്ത് വീണ റഫീക്കിന്റെ പുതിയ മൊബൈൽ ഫോൺ കത്തിച്ചതായും പരാതിയുണ്ട്. തലക്ക് പരിക്കേറ്റ റഫീക്കിനെയും മകൻ അൻസിലിനെയും പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.