ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ ; ഓറിയന്റേഷനും എഴുത്ത് പരീക്ഷയും സമാപിച്ചു
മര്‍കസ് ഗര്‍ഡന്‍ | ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്‌കൂള്‍ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വര്‍ഷത്തെ ഓറിയന്റേഷനും ഒന്നാംഘട്ട പ്രവേശന എഴുത്ത് പരീക്ഷയും കോഴിക്കോട് മര്‍കസ് നോളേജ് സിറ്റി വിറാസില്‍ സമാപിച്ചു. ജാമിഅ ഡയറക്ടര്‍ ഡോ. എ. പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ഓറിയന്റേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. സ്‌കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസില്‍ മുഖ്തസ്വര്‍ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്‌കൂള്‍ പഠനവും നല്‍കുന്ന സംവിധാനമാണ് ജൂനിയര്‍ സ്‌കൂള്‍.
സയന്‍സ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവര്‍ഷത്തെ സ്‌കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, സിവില്‍ സര്‍വ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള സ്‌കൂള്‍ ഓഫ് കോംപിറ്റിറ്റീവ് എക്‌സാം, ജനറല്‍ സ്റ്റഡീസ് ഫോക്കസ് ചെയ്യുന്ന ഇര്‍സുന്നബവി എന്നീ സ്ട്രീമുകളിലേക്കാണ് പ്രവേശനം. റിസള്‍ട്ട് ഏപ്രില്‍ 8 വൈകുന്നേരം 5 മണിക്ക് ജാമിഅ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.
എഴുത്ത് പരീക്ഷ പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് പേഴ്‌സണല്‍ വൈവയും ന്യൂ അഡ്മിഷനുള്ള രണ്ടാം ഘട്ട എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും.
പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കുള്ള വെക്കേഷന്‍ ക്യാമ്പ് അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് ഏപ്രില്‍ 13,14,15 തിയ്യതികളില്‍ നടക്കും.സീനിയര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ ഏപ്രില്‍ 15 ന് വിവിധ കേന്ദ്രങ്ങളിലായി ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 90619 67939,81379 43717 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.