ചങ്ങരംകുളം പെരുമുക്കിൽ മരിച്ചയാളുടെ പെൻഷൻ തട്ടിയെടുത്ത സംഭവം ബാങ്ക് മാനേജരുടെ പരാതിയിൽ വാർഡ് മെമ്പർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു
ചങ്ങരംകുളം:യൂത്ത് കോൺഗ്രസ് നേതാവായ ആലംകോട് ഗ്രാമപഞ്ചായത്ത് അംഗം പെരുമുക്കിൽ മരിച്ചയാളുടെ പെൻഷൻ തട്ടിയെടുത്തെന്ന ബാങ്ക് മാനേജറുടെ പരാതിയിൽ വാർഡ് മെമ്പർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ആലംകോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡ് മെമ്പർ ഹക്കീം പെരുമുക്കിനെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഹക്കീം വാർഡ് മെമ്പർ ആവുന്നതിന് മുമ്പ് 2019-2020 കാലയളവിൽ ആണ് സംഭവം.ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്ന ഹക്കീം വിതരണം ചെയ്യാൻ ഏൽപിച്ച പെൻഷൻ പണം വ്യക്തി മരിച്ചത് അറിയിക്കാതെ കൈപറ്റിയെന്നാണ് ആരോപണം.സംഭവത്തിൽ മരിച്ചയാളുടെ ബന്ധുക്കൾ ബാങ്കിന് പരാതി നൽകിയിരുന്നു.വിഷയം സിപിഎം ഏറ്റെടുത്തതോടെ വിവാദമാകുകയായിരുന്നു.സംഭവത്തിൽ സിപിഎം നാളെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ഹക്കീം വാർഡ് മെമ്പർ സ്ഥാനം ഒഴിയണമെന്നും സംഭവത്തിൽ വിജിലൻസ് ആന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്