സി പി എം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ന്യൂഡല്‍ഹി | ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സി പി എം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കുക.
വൈകിട്ട് 3.30ന് എ കെ ജി ഭാവനില്‍ നടക്കുന്ന ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കുക. മതേതര സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്ന രാഷ്ട്രീയ മുദ്രാവാക്യം പ്രകടനപത്രിക മുന്നോട്ടു വയ്ക്കുക.