പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി|പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അഭിഭാഷകനായ ആനന്ദ്.എസ് ജോണ്‍ഡാലയാണ് ഹരജി സമര്‍പ്പിച്ചത്.

ഏപ്രില്‍ 9ന് ഉത്തര്‍പ്രദേശിലെ പിലിഭത്തില്‍ മോദി നടത്തിയ വിവാദ പരാമര്‍ശമാണ് കേസിനാധാരം. തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ മോദി മതവും ജാതിയും നിരന്തരം ഉപയോഗിക്കുന്നുവെന്ന് ഹരജിയില്‍ പറയുന്നു. പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്നും ആക്ഷേപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൈവങ്ങളെയോ ആരാധനാലയങ്ങളെയോ ഉപയോഗിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് പ്രധാമന്ത്രിയുടെ പ്രസംഗത്തിലുണ്ടായതെന്നാണ് ഹരജിയിലെ പ്രധാന വാദം.
Previous Post Next Post