ആവശ്യത്തിന് പൈലറ്റുമാരും ജീവനക്കാരുമില്ല ; സര്‍വീസുകള്‍ വെട്ടിക്കുറച്ച് വിമാനക്കമ്പനി

ആവശ്യത്തിന് പൈലറ്റുമാരും ജീവനക്കാരുമില്ല ; സര്‍വീസുകള്‍ വെട്ടിക്കുറച്ച് വിമാനക്കമ്പനി
ന്യൂഡല്‍ഹി | ആവശ്യത്തിന് പൈലറ്റുമാരും ജീവനക്കാരുമില്ലാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായി വിമാനക്കമ്പനിയായ വിസ്താര. പൈലറ്റുമാരില്ലാത്തതിനാല്‍ പ്രധാന നഗരങ്ങളില്‍ നിന്ന് പുറപ്പെടേണ്ട 378 സര്‍വീസുകളാണ് ചൊവ്വാഴ്ച രാവിലെ റദ്ദാക്കിയത്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട 15 വിമാനങ്ങളും, ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പെടുന്നു.

കഴിഞ്ഞ ദിവസം 50 വിമാനങ്ങള്‍ റദ്ദാക്കുകയും 160 വിമാനങ്ങള്‍ വൈകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടത്തും യാത്രക്കാര്‍ പ്രതിഷേധിച്ചു.
വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകുന്നതും സര്‍വീസുകള്‍ റദ്ദാക്കുന്നതും സമയത്ത് അറിയിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വിമാന കമ്പനിയാണ് വിസ്താര.
Previous Post Next Post